പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ ഇന്നലെ സിദ്ധാർത്ഥന്റെ മരണത്തെ ന്യായീകരിച്ചും എസ എഫ് ഐ യെ വെള്ളപൂശിയും പ്രത്യക്ഷപെട്ടവർ എം എസ് എഫ് അല്ലെന്നും മുഴുവൻ പേരും എസ് എഫ് ഐ എന്നും വ്യക്തമാക്കി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് . മാത്രമല്ല ഇവർക്കാർക്കും എം എസ് എഫുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
പി.കെ നവാസിന്റെ കുറിപ്പ് ഇങ്ങനെ പോകുന്നു; “ആ രക്തക്കറ എം.എസ്.എഫിന്റെ ചിലവില്‍ കഴുകിക്കളയണ്ട. മൂന്ന് ദിവസം തടവിലാക്കിയവനെ വെച്ച് തന്നെ വേണോ ഈ കള്ളം മെനയല്‍? ഹോസ്റ്റലിലെ ഒരു എസ്.എഫ്.ഐ അംഗം തനിക്ക് പറ്റിയ നാല് പേരെ വെച്ച് നടത്തിയ നാടകം വളരെ നീചമായ പ്രവര്‍ത്തിയാണ്. എം.എസ്.എഫുമായി യാതൊരു ബന്ധവുമില്ലാത്ത അന്വേഷണത്തില്‍ തികഞ്ഞ സി.പി.എം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് ‘ഞാന്‍ എം.എസ്.എഫ്’ ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നത്”
ഒരുത്തനെ തല്ലി തല്ലി മൂന്ന് ദിവസമെടുത്ത് കൊന്ന് കളയുന്നത് വരെ വേദനിക്കാത്ത ഹൃദയങ്ങള്‍, പ്രതികരിക്കാത്ത മനസ്സുകള്‍ ചാനലില്‍ എസ്.എഫ്.ഐക്കെതിരെ വാര്‍ത്ത വരുമ്പോള്‍ മാത്രം വേദനിക്കുന്നതും പ്രതികരണ ശേഷി തിരിച്ച് കിട്ടുന്നുമുണ്ടെങ്കില്‍ ഒന്നുറപ്പിച്ച് പറയാം, ഈ നാടകം കൊണ്ടൊന്നും സിദ്ധാര്‍ത്ഥിന്റെ രക്ത കറ മായിച്ച് കളയാനാവില്ല. പി കെ നവാസ് കൂട്ടിച്ചേർത്തു
അതെ സമയം സിദ്ധാർത്ഥന്റെ മരണം ന്യായീകരിച്ച വിദ്യാർത്ഥികൾ എസ് എഫ് ഐ യുടെ സജീവ പ്രവർത്തകരാണെന്നും, അവർക്ക് വെറ്റിനറി സർവകലാശാലയിൽ തന്നെ എസ് എഫ് ഐ യുടെ പല ഭാരവാഹിത്വങ്ങളും ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്ന തെളിവുകൾ സമൂഹ മാദ്ധ്യമങ്ങളിൽ കൂടെ പുറത്ത് വന്നിട്ടുണ്ട്.
ഞാൻ എം എസ് എഫ് ആണ് എന്ന് പറഞ്ഞ് മാദ്ധ്യമങ്ങളോട് സിദ്ധാർത്ഥന്റെ മരണത്തിൽ ന്യായീകരിക്കാൻ വന്നയാൾക്കാർ സഖാവ് റസീൻ എന്നും മാദ്ധ്യമങ്ങളെ കണ്ട മറ്റ് എല്ലാവരും എസ് എഫ് ഐ അംഗങ്ങൾ ആണെന്നും വ്യക്തമാക്കുന്ന തെളിവുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.
Discussion about this post