ഗാസ: പടിഞ്ഞാറൻ ഖാൻ യൂനിസിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണ പരമ്പര നടത്തി ഇസ്രായേൽ കരസേന.ഈ ആക്രമണങ്ങളിൽ ഐഡിഎഫ് ഒളിച്ചിരിക്കുന്ന 30 ഓളം ഭീകരരെ വധിക്കുകയും സെൻട്രൽ ഗാസയിൽ വലിയ തോതിലുള്ള ആയുധങ്ങൾ കണ്ടെത്തുകയും ചെയ്തു ഞായറാഴ്ച പുറത്ത് വിട്ട പത്രക്കുറിപ്പിൽ ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് ആണ് ഇത് വ്യക്തമാക്കിയത്. നഗരപ്രദേശങ്ങളിലെ സാധാരണ പൗരന്മാരുടെ കെട്ടിടങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന ഹമാസ് ഭീകരരെയാണ് ഇസ്രായേൽ സൈന്യം കാലപുരിക്കയച്ചിരിക്കുന്നത്.
ആറ് മിനിറ്റിനുള്ളിൽ ഏകദേശം 50 ലക്ഷ്യങ്ങളിൽ വ്യോമ, പീരങ്കി ആക്രമണ പരമ്പരയോടെയാണ് നടപടികൾ ആരംഭിച്ചത്. ഭൂഗർഭ ഭീകര അടിസ്ഥാന സൗകര്യങ്ങൾ, സൈനിക ഘടനകൾ, ടാങ്ക് വിരുദ്ധ മിസൈൽ വിക്ഷേപണ പോസ്റ്റുകൾ, പ്രദേശത്തെ ഇസ്രായേൽ സൈനികർക്ക് ഭീഷണിയായ പ്രവർത്തന മീറ്റിംഗ് പോയിൻ്റുകൾ എന്നിവ ഇസ്രായേൽ സൈന്യം തകർത്തു.
ഒക്‌ടോബർ 7 ന് ഗാസ അതിർത്തിക്ക് സമീപം ഇസ്രായേൽ കമ്മ്യൂണിറ്റികൾക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 240 ഇസ്രായേലികളും വിദേശികളും ബന്ദികളാക്കപ്പെടുകയും ചെയ്തു. ഇതിൽ നൂറോളം പേരെ വെടിനിർത്തൽ സമയത്ത് ഇസ്രായേലിനു തിരിച്ചു കിട്ടിയിരുന്നുവെങ്കിലും ബാക്കിയുള്ള 134 ബന്ദികളിൽ 31 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അടുത്തിടെ പ്രഖ്യാപിച്ചു.
Discussion about this post