വയനാട്: പൂക്കോട് സർവ്വകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷ നടപടി. ക്യാമ്പസിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വീട്ടിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. വയനാട് പൂക്കോടുള്ള വെറ്ററിനറി കോളേജിലുള്ളവർക്കാണ് വീട്ടിൽ പോകുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.
സിദ്ധാർത്ഥൻറെ മരണത്തിൽ നടക്കുന്ന പോലീസ് അന്വേഷണത്തോട് സഹകരിച്ചാണ് നിയന്ത്രണമെന്ന് പിടിഎ പ്രസിഡൻറ് എം.പ്രേമൻ പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലെ നിയന്ത്രണം ബാധകമാണ്. വിദ്യാർത്ഥികൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കോളേജിന് പുറത്തുപോയി വരുന്നതിന് തടസമില്ലെന്നും പിടിഎ പ്രസിഡൻറ് വ്യക്തമാക്കി.
Discussion about this post