സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികളോടും കൂട്ടിരിപ്പുകാരോടുംഅധിക്ഷേപകരമായും മോശമായും പെരുമാറുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുമായിആരോഗ്യവകുപ്പ്. മെഡിക്കൽ കോളജുകൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള എല്ലാസർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് ‘രോഗീസൗഹൃദ’ പെരുമാറ്റ പരിശീലനംനിർബന്ധമാക്കി ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.
മെഡിക്കൽ ഓഫീസർമാരെ ഒഴികെ നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ്വിഭാഗങ്ങളിലെ മുഴുവൻ ജീവനക്കാർക്കും സെക്യൂരിറ്റി സ്റ്റാഫുകൾക്കും പരിശീലനം നിർബന്ധമാണ്. നിർബന്ധിത പെരുമാറ്റ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കാത്ത താൽക്കാലിക, കരാർ, ഔട്ട്സോഴ്സിംഗ് ജീവനക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും ജോലിയിൽ തുടരാനോപുതിയതായി പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് സർക്കാർ കടുത്ത നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളോടും ബന്ധുക്കളോടും ജീവനക്കാർഅപമര്യാദയായി പെരുമാറുന്നുവെന്നും ആശയവിനിമയത്തിൽ ഗുരുതരമായ വീഴ്ചകൾവരുത്തുന്നുവെന്നും കാണിച്ച് ആവർത്തിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈനിർണായക തീരുമാനം. ആശുപത്രിക്കുള്ളിലേക്ക് കടക്കുമ്പോൾ ആളുകൾ ആദ്യം ഇടപഴകുന്നത്സെക്യൂരിറ്റി ജീവനക്കാരുമായായതിനാൽ അവർക്കാണ് പരിശീലനത്തിൽ പ്രധാന മുൻഗണനനൽകുന്നത്.
ആശുപത്രികളുടെ ദിനംപ്രതിയുള്ള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത വിധം 10 പേരടങ്ങുന്നചെറിയ ബാച്ചുകളായാണ് 10 ദിവസത്തെ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്. മാസ്റ്റർട്രെയിനർമാർ വഴി രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തൊട്ടാകെയുള്ള മുഴുവൻ ജീവനക്കാരുംപരിശീലനം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നടപടികൾ അടിയന്തരമായിഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.












