ഇൻതിഫാദ എന്നത് ഒരു കൊലവിളി ശബ്ദം ആണെന്ന് വ്യക്തമാക്കുകയാണ് ആര്യലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊലക്കത്തിയുടെ പേര് എന്ന് പറഞ്ഞു കൊണ്ടാണ് ആര്യലാൽ ഇൻതിഫാദയെക്കുറിച്ച് വിശദമാക്കുന്നത്. ഇതിനു മുന്നേ ഖിലാഫത്ത് എന്ന ഒരു വാക്ക് കേരളത്തിൽ അലയടിച്ചിരുന്നു. ആ വാക്ക് കേട്ടവർ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ആര്യലാൽ വ്യക്തമാക്കുന്നു.
ആര്യലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
#കൊലക്കത്തിയുടെ_പേര്
‘ഇൻതിഫദ’ഇതിനുമുന്നെ ഇതുപോലൊരു വാക്കു കേട്ടവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ചിലർ അന്നേ മരിച്ചു; മറ്റുചിലർ പിന്നീടും.’ഖിലാഫത്ത്’ എന്നായിരുന്നു ആ വാക്കിൻ്റെ പേര്.
‘അഹിംസ’ എന്നതല്ലാതെ മറ്റൊന്നും മനസ്സിലാകാതെയിരുന്ന എം.കെ. ഗാന്ധിയും ആ വാക്കിനെ തെറ്റിധരിച്ചില്ല! സ്വാതന്ത്ര്യത്തിൻ്റെ സമര ജാഥകൾക്ക് നീളം കൂട്ടാൻ ആ വാക്ക് ഉപകരിക്കും എന്ന് ആ ശുദ്ധാത്മാവ് തെറ്റിധരിച്ചു.
ആദ്യമൊക്കെ അഹിംസയ്ക്കൊത്ത് ചുവടു വച്ച ആ വാക്ക് പതിയെ അതിൻ്റെ ‘പല്ലും നഖങ്ങളും’ പുറത്തെടുത്തു. തുർക്കിയിലെ ഖലീഫയുടെ സിംഹാസനനഷ്ടത്തിൻ്റെ കണക്ക് മലപ്പുറം തിരൂരങ്ങാടിയിലെ പാവങ്ങളോടു വീട്ടാൻ പറഞ്ഞു! കയ്യും കാലും ഛേദിച്ചും കഴുത്തു വെട്ടിയും തീർത്തു കഴിഞ്ഞപ്പോൾ ബാക്കി വന്ന തലയിൽ തൊപ്പി വപ്പിച്ചു. കൊന്നു തീർത്തതിൻ്റെ പാപം പോക്കാൻ അവൻ്റെ വീടരുടെ ഗർഭപാത്രത്തിൽ ബലാൽ ബീജം നിക്ഷേപിച്ചു. ഇത്രയൊക്കെ ചെയ്തു എന്ന് ദൃക്സാക്ഷികളും ചരിത്രവും പറഞ്ഞിട്ടും ‘ഖിലാഫത്ത്’ ഇപ്പോഴും സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രച്ഛന്നവേഷ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് മത്സരിക്കുകയാണ്!
ഒരു പരദേശി വാക്കുകൂടി വരികയാണ്; ‘ഇൻതിഫദ’ ബാബേൽ ഗോപുരം തകർത്ത ദൈവം മനുഷ്യൻ്റെ ഭാഷയെ പിരിച്ചതു കൊണ്ട് പലർക്കും അർത്ഥമറിയാത്ത ആ വാക്ക് യൂണിവേഴ്സിറ്റി കലോത്സവത്തിൻ്റെ നെറ്റിച്ചു ട്ടിയായി മാറി. ഇസ്രയേലിനോടുള്ള അറബിക്കലാപങ്ങളിൽ ആ വാക്കിനിടമുണ്ട്. സംഗീതവും സാഹിത്യവും ആകുന്ന സ്തന്യം നുകർന്നു വളർന്ന ഈ കലാലയ പാരമ്പര്യത്തിലെങ്ങും ചോര കൊണ്ട് കണക്കുകൾ ശരിയാക്കുന്ന ‘ഇൻതിഫദ’ എന്ന വാക്കിനിടമില്ല.
ഭാഷ ആശയപ്രകാശനത്തിനുള്ള ഉപാധിയല്ല, ആശയം തന്നെയാണ്. ഇൻതിഫദയുടെ ആശയം അപശ്രുതിയറ്റ സംഗീതധാരയുടേതല്ല. ലയബദ്ധമായ നൂപുര ധ്വനികളുടേതല്ല, ഹൃദയത്തിനൊപ്പം തുടിച്ചുണരുന്ന താള വിന്യാസങ്ങളുടേതല്ലേയല്ല. ഇൻതിഫദ വിദ്വേഷത്തിൻ്റെ ഒച്ചയാണ്. അത് ലോകത്തെ ഉറങ്ങാൻ വിടാത്ത അസ്വസ്ഥതകളുടെ ‘കൊലവിളി’ ശബ്ദമാണ്. അപരനെ ഉന്മൂലനം ചെയ്ത് ലോകം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവൻ്റെ വൃത്തികെട്ട ആക്രോശമാണ്.അതിനു കലാലയത്തിലിടമില്ല.
വിജയത്തിൻ്റെ കുറുക്കു വഴികളിൽ ഭീകരവാദത്തിനു കീഴ്പ്പെട്ടു പോകുന്ന, അതായിത്തന്നെ മാറുന്ന വിപ്ലവാദർശങ്ങളുടെ അന്ത്യ സ്വപ്നങ്ങളാണ് കലോൽസവങ്ങളെ ഇൻതിഫദയാക്കുന്നത്.
ഇവിടെ ഇൻതിഫദ വേണ്ടാ എന്നു പറയുന്നത് പണ്ടേ ഭാഷാ പിരിഞ്ഞു പോയതിനാൽ അതിൻ്റെ അർത്ഥം അറിയാത്തതു കൊണ്ടല്ല ; നന്നായി അറിയുന്നതുകൊണ്ടാണ്. കരഞ്ഞു തളർന്നചരിത്രം ഭൂതകാലത്തിലിരുന്ന് താക്കീതു തരുന്നതു കൊണ്ടാണ്. “വേണ്ടാ” എന്ന ശബ്ദ്ദം ഒരു വൈസ് ചാൻസിലറുടെ ഒറ്റപ്പെട്ട ഉത്തരവല്ല, ആത്മാക്കളുടെ നിലവിളി കൂടിയാണ്.ഒരു തലമുറ കൂടി കഴുത്തറ്റു കിണറിൽ വീണു പോകുന്നതു കാണാൻ കഴിയാത്ത ആത്മാക്കളുടെ സന്ദേശമാണ് “വേണ്ടാ “എന്ന താക്കീത്.
കൊലക്കത്തികൾക്ക് വഴി വിളിക്കുകയാണ് ഇൻതിഫദ;പഴേ പോലെ സ്വാതന്ത്ര്യത്തിൻ്റെ പ്രച്ഛന്ന വേഷങ്ങളിൽ! കൂട്ടിന് ‘ജനാധിപത്യ’വും ‘സോഷ്യലിസ’വും. കുറച്ചു കാലം കൂടി ജീവിച്ചുകൊള്ളട്ടെ… ഉടനെ സ്വർഗം വേണം എന്നില്ല. വൈസ് ചാൻസിലർക്ക് നന്ദി!
Discussion about this post