ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളിൽ രാഹുൽ ഗാന്ധിക്ക് താക്കീത് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. പൊതു ഇടങ്ങളിൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ രാഹുലിന് മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രിയെ പോക്കറ്റ് അടിക്കാരൻ എന്ന് വിളിച്ച് ആക്ഷേപിച്ച കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുലിനെതിരെ ഉചിതമായ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതിയുടെ നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പ്രചാരണവേളയിൽ പാർട്ടി നേതാക്കളും പ്രചാരകരും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കൃത്യമായി പാലിക്കണം. പെരുമാറ്റ ചട്ടം ലംഘിച്ചാൽ സ്ഥാനാർത്ഥികളും പാർട്ടിയും ഉൾപ്പെടെ കർശന നടപടി നേരിടേണ്ടി വരുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
Discussion about this post