കൊച്ചി: ഇടത് എംപിയും മാദ്ധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന് നേരെ അസഭ്യവർഷവുമായി നടൻ വിനായകൻ. ഫേസ്ബുക്കിലൂടെയാണ് തെറിവിളി. ജോൺ ബ്രിട്ടാസിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വിനായകൻ കമന്റിൽ ‘ പട്ടി തീട്ടമെന്ന് കുറിച്ച് പിൻ ചെയ്ത് വയ്ക്കുകയായിരുന്നു.
ആദ്യം ഫോട്ടോ പങ്കുവച്ചപ്പോൾ ഇഷ്ടപ്പെട്ട നേതാവിന്റെ ഫോട്ടോ ഷെയർ ചെയ്താണെന്നാണ് പലരും ആദ്യം കരുതിയത്. പിന്നീടാണ് തെറിവിളിക്കുന്ന കമന്റ് വിനായകൻ പിൻ ചെയ്ത് വച്ചത്. എന്ത് കാരണത്താലാണ് നടൻ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവച്ചതെന്ന് വ്യക്തമല്ല. എന്തായാലും സംഭവം ബിജെപിയും കോൺഗ്രസും ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post