എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശൂർ സ്വദേശിയായ കെബി അനിൽ കുമാറാണ് അറസ്റ്റിലായത്. അനിൽ കുമാറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ, ഹാജരാകാത്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
കുറ്റപത്രത്തിൽ 11-ാം പ്രതിയാണ് ഇയാൾ. വൻ തുക ലോണെടുത്ത് ബാങ്കിനെ കബളിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. ഈ രീതിയിൽ 18 കോടിയുടെ തട്ടിപ്പാണ് അനിൽ കുമാർ നടത്തിയത്. 55 പ്രതികളുടെ കുറ്റപത്രമാണ് ആദ്യ ഘട്ടത്തിൽ സമർപ്പിച്ചത്.
Discussion about this post