തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം സജീവമായ സാഹചര്യത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന ക്ഷേമ പെൻഷനിൽ ഒരു മാസത്തേത് അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ അനുവദിക്കാത്തത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം വലിയ ക്ഷീണമാകും എന്ന് എൽ ഡി എഫ് യോഗത്തിലടക്കം സി പി ഐ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപി ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മാസത്തെ പെൻഷൻ അനുവദിക്കാനുള്ള സർക്കാർ തീരുമാനം.
ഒരു മാസത്തെ പെൻഷൻ അനുവദിച്ചതോടെ ഇനി ആറു മാസത്തെ പെൻഷൻ ആണ് കുടിശികയുള്ളത്. ഒരാൾക്ക് 1,600 രൂപ വീതമാണ് നിലവിൽ പെൻഷൻ നൽകുന്നത്. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 900 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്.
Discussion about this post