ന്യൂഡൽഹി; കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതോടെ ഇത് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതോടെ ചിലർക്കെങ്കിലും ഇത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ടാവും.
പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്‌സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്‌സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ സഹിതം അപേക്ഷകൻ നേരിട്ട് ഹാജരാകണം. തീയതിയും സമയവും ഇ-മെയിൽ/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കും.
Discussion about this post