Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മോദി സർക്കാരിന്റെ ഇടപെടൽ ഫലം കാണുന്നു;നാഗാലാൻഡിൽ സമാധാനത്തിന്റെ പുതുയുഗം, ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

by Brave India Desk
Feb 6, 2026, 02:57 am IST
in India
Share on Facebook
Tweet
WhatsAppTelegram

വടക്കുകിഴക്കൻ ഇന്ത്യയുടെ വികസനക്കുതിപ്പിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി.ചരിത്രപരമായ ത്രികക്ഷി കരാറിൽ നാഗാലാൻഡ് ഒപ്പുവെച്ചു. ഇതോടെ കിഴക്കൻ നാഗാലാൻഡിനായി സ്വയംഭരണ അതോറിറ്റി വരും.  കേന്ദ്ര സർക്കാർ, നാഗാലാൻഡ് സർക്കാർ, ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ  എന്നിവർ തമ്മിൽ ആണ് കരാർ ഒപ്പുവെച്ചത്.   കിഴക്കൻ നാഗാലാൻഡിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാക്കുന്നതിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണിത്.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, ENPO പ്രതിനിധികൾ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. 2010 മുതൽ പ്രത്യേക സംസ്ഥാനത്തിനായി വാദിച്ചിരുന്ന കിഴക്കൻ നാഗാലാൻഡിലെ എട്ട് ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. പുതിയ ഭരണസംവിധാനത്തിലൂടെ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക ശാക്തീകരണത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. വടക്കുകിഴക്കൻ ഇന്ത്യയിലെ തീവ്രവാദം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള മോദി സർക്കാരിന്റെ 12-ാമത്തെ സുപ്രധാന കരാറാണിത്.

Stories you may like

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

ത്രികക്ഷി കരാറിൻറെ അടിസ്ഥാനത്തിൽ കിഴക്കൻ നാഗാലാൻഡിലെ ആറ് ജില്ലകൾക്കായി  പ്രത്യേക ഭരണാധികാരമുള്ള ‘ഫ്രോണ്ടിയർ നാഗാലാൻഡ് ടെറിട്ടോറിയൽ അതോറിറ്റി’ രൂപീകരിക്കും. 46 വിഷയങ്ങളിൽ നിയമനിർമ്മാണത്തിനും ഭരണത്തിനും സാമ്പത്തിക കാര്യങ്ങൾക്കും ഈ അതോറിറ്റിക്ക് സ്വയംഭരണാധികാരം ഉണ്ടായിരിക്കും.

അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ഫണ്ട് അനുവദിക്കും. എല്ലാ വർഷവും നിശ്ചിത തുക വികസനത്തിനായി നൽകും. ആദ്യഘട്ടത്തിലുള്ള ഭരണച്ചെലവുകൾ പൂർണ്ണമായും കേന്ദ്രം വഹിക്കും. അതോറിറ്റിക്കായി ഒരു മിനി സെക്രട്ടേറിയറ്റ് സ്ഥാപിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ തലവൻ. ജനസംഖ്യയ്ക്കും വിസ്തീർണ്ണത്തിനും ആനുപാതികമായ വികസന ഫണ്ട് കിഴക്കൻ നാഗാലാൻഡ് മേഖലയ്ക്ക് ഉറപ്പാക്കും. ഈ പുതിയ കരാർ നാഗാലാൻഡിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 371(A) വ്യവസ്ഥകളെ ഒരു തരത്തിലും ബാധിക്കില്ല. നാഗാലാൻഡിന്റെ അഖണ്ഡത നിലനിർത്തിക്കൊണ്ട് തന്നെയാണ് ഈ സ്വയംഭരണാധികാരം നൽകുന്നത്.

വടക്കുകിഴക്കൻ മേഖലയിലുടനീളം സമാധാനത്തിന്റെയും വികസനത്തിന്റെയും ഐക്യത്തിന്റെയും ഒരു പുതിയ യുഗം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി യുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാജിയുടെയും വ്യക്തമായ ദൃഢനിശ്ചയവും നേതൃത്വവുമാണ്  പ്രതിഫലിക്കുന്നതെന്ന് ബിജെപി ദേശീയ നേതാക്കൾ വ്യക്തമാക്കി.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വടക്കുകിഴക്കൻ ഇന്ത്യ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും സ്ഥിരമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെയും അർപ്പണബോധത്തിലൂടെയും പരിഹരിക്കപ്പെടുന്നുവെന്നും ബിജെപി പ്രതികരിച്ചു

Tags: nagalandEasternNagalandPeaceAccordNortheastIndia
Share
Tweet
SendShare

Latest stories from this section

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

Discussion about this post

Latest News

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies