ബംഗളൂരു : കാവേരി വിഷയത്തിൽ നിലപാട് കടുപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാട് ആവശ്യപ്പെട്ടാൽ എന്നല്ല കേന്ദ്രം പറഞ്ഞാൽ പോലും തമിഴ്നാടിന് വെള്ളം നൽകില്ല എന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
കൃഷ്ണരാജ സാഗർ അണക്കെട്ടിൽ നിന്ന് കർണാടക സർക്കാർ രഹസ്യമായി തമിഴ്‌നാടിന് കാവേരി ജലം തുറന്നുവിടുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാടിന് കാവേരി നദീജലം ഒരു കാരണവശാലും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കാവേരി നദിയിലെ വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാൻ കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ വിഡ്ഢികൾ അല്ലെന്നും ഡി.കെ ശിവകുമാർ അറിയിച്ചു. കർണാടകയിലെ പല ഭാഗങ്ങളിലും വരൾച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലും കെആർഎസ് അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നതെന്ന് ആരോപിച്ച് കർഷക ഹിതരക്ഷാ സമിതി കഴിഞ്ഞദിവസം മാണ്ഡ്യയിൽ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണ് കർണാടക മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്.
Discussion about this post