തിരുവനന്തപുരം: കിള്ളിപ്പാലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. നാഗർകോവിൽ ഔട്ട്പോസ്റ്റിന് സമീപത്ത് നിന്നും ഇന്നലെ രാത്രിയോടെയായിരുന്നു കുട്ടിയെ കണ്ടെത്തിയത്. 12 വയസ്സുള്ള ഗൗതമിനെ ആയിരുന്നു കാണാതെ ആയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി തമ്പാനൂർ ബസ്റ്റാൻഡിന്റെ പരിസരത്ത് എത്തിയതായി കണ്ടെത്തി. തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന ബസുകളുടെ ഭാഗത്ത് ആയിരുന്നു കുട്ടി ഉണ്ടായിരുന്നത്. ഇതേ തുടർന്ന് തമിഴ്നാട് പോലീസിന് വിവരം കൈമാറുകയായിരുന്നു.
നാഗർകോവിലിലാണ് കുട്ടിയുടെ അമ്മവീട്. ഇവിടേയ്ക്ക് പോകുകയായിരുന്നു കുട്ടി. ചോദ്യം ചെയ്യലിൽ ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ട്. നാഗർകോവിൽ പോലീസാണ് ചെക്പോസ്റ്റിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കേരള പോലീസിന് കൈമാറുകയായിരുന്നു. കുട്ടിയെ രാത്രി തന്നെ ബന്ധുക്കൾക്കൊപ്പം വിട്ടു.
Discussion about this post