പൂനെ: സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരയെ റിപബ്ലിക്ക് ദിനത്തില്‍ കൊല്ലുമെന്ന് ഭീഷണിപ്പടുത്തി ഊമകത്ത്. നാലു ദിവസം മുമ്പാണ് അഹമ്മദ് നഗര്‍ ജില്ലയിലെ ഹസാരയുടെ നാടായ റാലിഗന്‍സിദ്ധി ഗ്രാമത്തിലുള്ള ഓഫീസിലേക്ക് കത്ത് അയച്ചിരിക്കുന്നതെന്ന് എ.എസ്.പി പങ്കജ് ദേശ്മുഖ് പറഞ്ഞു.
കത്തില്‍ ജനുവരി ഇരുപത്തിയാറാണ് ഹസാരയുടെ അവസാന ദിനമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നും എ.എസ്.പി വ്യക്തമാക്കി. കൂടാതെ ഹസാരയ്ക്ക ആവശ്യമായ സുരക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും ഇതുപോലുള്ള ഭീഷണി കത്തുകള്‍ ഹസാരയ്ക്ക് ലഭിച്ചിട്ടുണ്ട്. ഹസാരയ്ക്ക് ലഭിക്കുന്ന പത്താമത്തെ ഭീഷണി കത്താണിതെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശ്യാം പത്താഡെ പറഞ്ഞു. കത്ത് എവിടെ നിന്നാണെന്നറിയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Discussion about this post