ഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി.മുരളീധരനും ബി.ജെ.ഡി.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
നിയമസഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിട്ടുള്ള പ്രാഥമിക ചര്‍ച്ചയാണ് നടന്നതെന്നും ഇനി ചര്‍ച്ചകള്‍ കേരളത്തില്‍ തുടരുമെന്നും കൂടിക്കാഴ്ചക്ക് ശേഷം കുമ്മനം രാജശേഖരന് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരെ ജനവികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്റെ കേരളാ മാര്‍ച്ചും എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസുമായുള്ള സഖ്യവും ചര്‍ച്ചയായി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലേതു പോലെ സ്വാധീനമുള്ള മേഖലകളില്‍ ബിജെഡിഎസുമായി സഹകരിക്കുക എന്ന തന്ത്രനാവില്ല ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുക. ബിജെപിയോട് താല്പര്യമുള്ള മറ്റ് കക്ഷികളെയും, സമുദായ സംഘടനകളെയും കൂടെ നിര്‍ത്തിയായിരിക്കും സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകുക. കേരളത്തില്‍ ബിജെപിയ്ക്ക് വലിയ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ കുമ്മനം അമിത് ഷായെ ധരിപ്പിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
പുനസംഘന സംബന്ധിച്ച വിഷയങ്ങളും അമിത് ഷായുമായി സംസാരിച്ചുവെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് പുനസംഘടന വേണമെന്ന അഭിപ്രായം മുരളീധരപക്ഷത്തിനുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വമാകും അവസാനതീരുമാനം എടുക്കുക.
സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇനി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് തീരുമാനിക്കുക. ആര്‍എസ്എസിന്റെ ഉപദേശമനുസരിച്ച് കൂടിയാകും സ്ഥാനാര്‍ത്ഥി പട്ടികയും,തെരഞ്ഞെടുപ്പ് പ്രചരണ രീതികളും തീരുമാനിക്കുക. ഈ മാസം 20ന് കുമ്മനം നയിക്കുന്ന വിമോചന യാത്ര ആരംഭിക്കും. ഇതിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതിനകം തീരുമാനമായിട്ടുണ്ട്.
Discussion about this post