വയനാട്: തോൽപ്പെട്ടി ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടി. വാഹനപരിശോധനക്കിടെയാണ് കാറിൽ കടത്തിയിരുന്ന 1.600 കിലോഗ്രാം സ്വർണം പിടികൂടിയത്. സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി.
മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശികളായ ചെട്ടിയാംത്തൊടിയിൽ വീട്ടിൽ റഷീദ്, മദാരി വീട്ടിൽ നൗഫൽ, നിലമ്പൂർ കരിമ്പൂഴ സ്വദേനിയായ പൊറ്റമ്മൽ, വീട്ടിൽ നസീമ എന്നിവരാണ് പിടിയിലായത്.
വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.എൻ സുധീ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ, വയനാട് എക്സൈസ് ഇന്റലിജൻസ്, എക്സൈസ് സ്പെഷൽ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശേധന. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ കെ. ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രാൻ കണ്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. രജിത്ത്, പി.എൻ. ശശികുമാർ, ഇ.എസ്. ജെയ്മോൻ, കെ. അനൂപ് കുമാർ, ഡ്രൈവർ കെ. പ്രസാദ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
സ്വർണവും, വാഹനവും, കസ്റ്റഡിയിലെടുത്തവരെയും തുടർ നടപടികൾക്കായി ജിഎസ്ടി വകുപ്പിന് കൈമാറി. സംഭവത്തിൽ ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം തുടങ്ങി.
Discussion about this post