വഡോദര: വഡോദരയിൽ ഹിന്ദുവിശ്വാസികൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. ഹനുമാൻ ചാലിസ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ വച്ചതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇവർ ഇത് നിർത്താൻ ഭീഷണിപ്പെടുത്തുകയും കല്ലേറ് നടത്തുകയുമായിരുന്നു.
ബുധനാഴ്ച രാത്രി ഏഴരയോടെ വഡോദരയിലെ ഏകതാനഗറിലെ അജ്വ റോഡിലെ ഹനുമാൻജി ക്ഷേത്രത്തിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കുകയായിരുന്നു. ഇതിനിടെ ഒരുകൂട്ടം മുസ്ലീങ്ങൾ സ്ഥലത്തെത്തി. ഇരു വിഭാഗങ്ങളും തമ്മിൽ വാക്കുതർക്കവും കല്ലേറും തുടങ്ങി.ഹനുമാൻ ചാലിസ നിർത്താൻ മുസ്ലീം ജനക്കൂട്ടം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
മുസ്ലീം ജനക്കൂട്ടം ക്ഷേത്രം തകർക്കുകയും സ്പീക്കറുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
Discussion about this post