ചെന്നൈ : 10 വയസ്സുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ആണ് സംഭവം നടന്നത്. മാമ്പഴം നൽകാമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ കുട്ടി പ്ലസ് ടു വിദ്യാർത്ഥിയായ പതിനേഴുകാരനോടൊപ്പം പോകുന്നത് കണ്ടതായി സമീപവാസികൾ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്താകുന്നത്.
പ്രതി കുട്ടിയുമായി വയലിലേക്ക് പോകുന്നതും പിന്നീട് ഒറ്റയ്ക്ക് മടങ്ങി വരുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തി. ഇതോടെ പോലീസ് 17 വയസ്സുകാരനായ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. പീഡന വിവരം കുട്ടി പുറത്ത് പറയുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയത് എന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
Discussion about this post