ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിയ്ക്ക് വാർത്താസമ്മേളനത്തിലാകും തിയതികൾ പ്രഖ്യാപിക്കുക. ഇതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേഗമേറും.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തിയതികൾ പ്രഖ്യാപിക്കുക. ഘട്ടംഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രിലിൽ തുടങ്ങുന്ന തിരഞ്ഞെടുപ്പ് മെയിൽ അവസാനിക്കും. മുൻ വർഷങ്ങളിലും സമാന രീതിയിൽ ആയിരുന്നു തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമേ ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിക്കും.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പാർട്ടികൾ പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് തിയതികൾ പുറത്ത് വരുന്നതോട് കൂടി പ്രചാരണങ്ങൾ കൊഴുക്കും. പെരുമാറ്റച്ചട്ടവും ഇന്ന് മുതൽ നിലവിൽ വരും.
Discussion about this post