കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഡിജെഎസ്. വാർത്താസമ്മേളനത്തിൽ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും.
ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥ് മത്സരിക്കും. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗീത ഇവിടെ നിന്നും ജനവിധി തേടിയിരുന്നു. നാളെ മുതൽ സംഗീത വിശ്വനാഥ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കും. 18 നാണ് തുഷാർ വെള്ളാപ്പള്ളിയുടെ കോട്ടയത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുക.
നാല് സ്ഥാനാർത്ഥികളെയാണ് ബിഡിജെഎസ് മത്സരിപ്പിക്കുന്നത്. നേരത്തെ ചാലക്കുടിയിൽ നിന്നും കെ.എ ഉണ്ണികൃഷ്ണനും, മാവേലിക്കരയിൽ നിന്നും ബൈജു കലാശാലയും മത്സരിക്കുമെന്ന് പാർട്ടി അറിയിച്ചിരുന്നു. ഇവർ രണ്ട് പേരും നിലവിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഇന്നലെ ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ്് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
Discussion about this post