തിരുവനന്തപുരം:കേരളത്തിൽ മികച്ച മുന്നേറ്റം നടത്താൻ ബിജെപി സജ്ജമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. എല്ലാ മണ്ഡലങ്ങളിലും അത്യുജ്ജ്വല മുന്നേറ്റം ബിജെപിക്കും, എൻഡിഎക്കും കൈവരിക്കാൻ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപി സീറ്റുകൾ രണ്ടക്കം കടക്കുമെന്ന മോദിയുടെ പ്രസ്താവന നിസാരമായി കാണേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തിരഞ്ഞെടുപ്പ്് തീയതി പ്രഖ്യാപിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ ബിജെപിയിൽ മത്സരിക്കുന്നത് മികച്ച സ്ഥാനാർത്ഥികളാണ് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിയുടേത് മികച്ച സ്ഥാനാർത്ഥികളാണെന്ന് എൽഡിഎഫ് കൺവീനർ ഇ. പി ജയരാജൻ തന്നെ പറഞ്ഞിരുന്നു. എൽഡിഎഫ് സത്യം പറഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
്അടുത്ത മാസമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിക്കുന്നത്. ഇത്തവണ ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ആദ്യ ഘട്ടം അടുത്ത മാസം 19 നാണ് നടക്കുക. ഏപ്രിൽ 26 നാണ് രണ്ടാം ഘട്ടം. ഇതിലാണ് ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. മെയ് ഏഴിനാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് . മെയ് 13 ന് നാലാം ഘട്ടം നടക്കും. മെയ് 20 ന് അഞ്ചാം ഘട്ടം, 25 ന് ആറാംഘട്ടം, ജൂൺ ഒന്നിന് ഏഴാംഘട്ടം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് തീയതികൾ. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Discussion about this post