ആലപ്പുഴ: പരീക്ഷാ കാലവും ചൂട് സമയവും ആയതിനാൽ ഒരുപാട് പേർ ഒരുമിച്ച് കുടുംബ യോഗത്തിന് പോകരുതെന്ന് പറഞ്ഞതിന്റെ പേരിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറെ ഓഫീസിൽ കയറി മർദ്ധിച്ച് ഇടത് സംഘടനാ പ്രവർത്തകർ. ആലപ്പുഴ എസ്.എൽ പുരം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.രാജേഷ് മോനാണ് മർദ്ധനമേറ്റത്. അദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് ഏതാണ്ട് 3 മണിയോട് കൂടിയാണ് സംഭവം നടന്നത്. ഇലക്ട്രിസിറ്റി വർക്കേഴ്‌സ് അസോസിയേഷൻ അംഗങ്ങളായ സബ് എൻജിനീയർ, ഓവർസിയർ, ലൈൻമാൻ തുടങ്ങി നാലുപേർ സംഘം ചേർന്ന് രാജേഷ്‌മോനെ ഓഫീസിൽ കയറി മർദ്ധിക്കുകയായിരിന്നു. കലവൂർ ഓവർസിയർ സിബുമോൻ, സഞ്ജയ് നാഥ്, രഘുനാഥ്, ചന്ദ്രൻ എന്നിവർ കുടുംബ യോഗത്തിൽ പോയി വന്നതിനു ശേഷം രാജേഷുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും മർദ്ധിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് പേർ പുറകിൽ നിന്ന് തന്നെ ബലമായി പിടിച്ചുവയ്ക്കുകയും, മറ്റ രണ്ട് പേർ മുഖത്തും തലയിലുമടക്കം മർദ്ദിക്കുകയും ചെയ്തതായി രാജേഷ് പറഞ്ഞു.
അതെ സമയം തനിക്ക് കീഴിലുള്ള മറ്റ് സെക്ഷനുകളിൽ നിന്നും ജീവനക്കാർ കുടുംബസംഗമത്തിൽ പങ്കെടുത്തിരുന്നതായും, അടിയന്തിര സാഹചര്യം ആയതിനാൽ ജോലി തടസ്സപ്പെടാതിരിക്കാൻ ഒരേ സമയം എല്ലാവരും കൂടി പോകരുതെന്ന് മാത്രമാണ് നിർദ്ദേശിച്ചതെന്നും രാജേഷ് പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ രാജേഷിന്റെ മൊഴി മാരാരിക്കുളം പോലീസു രേഖപ്പെടുത്തി
Discussion about this post