ഫെബ്രുവരി മാസം ജനപ്രീതിയിൽ ഒന്നാമതെത്തിയ മലയാളി താരങ്ങളുടെ പേരുകൾ പുറത്തു വിട്ടിരിക്കുകയാണ് ഓർമാക്‌സ് മീഡിയ.
പട്ടിക പ്രകാരം മലയാള നടൻമാരിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്.
മോഹൻലാൽ ആണ് രണ്ടാം സ്ഥാനത്ത്. ഓർമാക്‌സ് മീഡിയ പുറത്തുവിട്ട മലയാളി താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇത്തവണ ടൊവിനോ തോമസും ഇടംനേടിയിട്ടുണ്ട്.
പൃഥ്വിരാജ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതമാണ് സ്ഥാനം മെച്ചപ്പെടുത്താൻ പൃഥ്വിരാജിന് സഹായകമായത്. നാലാമതുണ്ടായിരുന്ന ടൊവിനോ തോമസിന് സ്ഥാനം മെച്ചപ്പെടുത്താൻ സഹായിച്ചത് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ വിജയമാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഫഹദ് ഫാസിൽ.
ഇത് രണ്ടാം തവണയാണ് മമ്മൂട്ടി ജനപ്രീതിയിൽ മമ്മൂട്ടി ഒന്നാമത് എത്തുന്നത്. ഇതിന് മുൻപ് നവംബറിലാണ് താരം മമ്മൂട്ടി ആദ്യമായി പട്ടികയിൽ ഇടം നേടിയത്. ഭ്രമയുഗത്തിന്റെ വമ്പൻ വിജയം തന്നെയാണ് താരത്തെ ഒന്നാമതെത്തിച്ചത്.












