ന്യൂഡൽഹി: മമതാ ബാനർജിയുടെ അടുത്തയാളെന്ന് കരുതപ്പെടുന്ന ബംഗാൾ പോലീസ് മേധാവി രാജീവ് കുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ ഉത്തരവിട്ട് ഇലക്ഷൻ കമ്മീഷ്ണർ. കുമാറിന് പകരക്കാരനാകാൻ യോഗ്യരായ മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടിക ഇന്ന് വൈകിട്ട് അഞ്ചിനകം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്തയാളായി അറിയപ്പെടുന്ന രാജീവ് കുമാർ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.2019-ൽ, ശാരദ കുംഭകോണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച എസ്ഐടിയെ നയിക്കുന്നതിനിടയിൽ കുമാർ കുമാർ അന്വേഷണത്തിലെ തെളിവുകൾ അടിച്ചമർത്തുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് സിബിഐ വെളിപ്പെടുത്തിയിരുന്നു.
ശാരദാ കുംഭകോണത്തിലെ ആരോപണത്തിൽ 2019 ഫെബ്രുവരിയിൽ കുമാറിൻ്റെ വീട്ടിൽ സിബിഐയുടെ പരിശോധനയെ തുടർന്ന് മമത ബാനർജി രണ്ടു ദിവസത്തെ ധർണയിൽ ഇരുന്നിരുന്നു. ഏതാനും ദിവസങ്ങൾ മുമ്പ് ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബംഗാൾ പോലീസ് വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങുകയും അന്വേഷണം ഹൈ കോടതി ഇടപെട്ട് ബംഗാൾ പോലീസിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു.
സന്ദേശ്ഖാലിയുടെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിൽ ബംഗാൾ പോലീസ് നിഷ്‌ക്രിയത്വം കാണിച്ചെന്ന് ആരോപിച്ച് ബിജെപിയും മറ്റ് പ്രതിപക്ഷ പാർട്ടികളും വിമർശിച്ചതിന് പിന്നാലെ ഡിജിപി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിന്നു.
നിലവിലെ ഡിജിപിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കിയതിന് പിന്നാലെ ഐപിഎസ് ഓഫീസർ വിവേക് സഹായിയെ പശ്ചിമ ബംഗാളിൻ്റെ അടുത്ത ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആയി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു.
Discussion about this post