ലഖ്‌നൗ : ഉത്തർപ്രദേശിൽ ബിഎസ്പി അധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടി. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയിൽ നിന്നും ഒരു എംപി കൂടി രാജിവെച്ച് ബിജെപിയിൽ ചേർന്നു. ലാല്‍ഗഞ്ച് എംപിയായ സംഗീത ആസാദ് ആണ് തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചത്.
സംഗീത ആസാദിന്റെ ഭർത്താവും ബിഎസ്പി നേതാവും മുൻ എംഎൽഎയും ആയിരുന്ന ആസാദ് അരി മർദാനും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഇവരോടൊപ്പം തന്നെ സുപ്രീംകോടതി അഭിഭാഷകയായ സീമ സമൃദ്ധിയും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് മൂന്ന് പേർക്കും പാർട്ടി അംഗത്വം നൽകിയത്.
അംബേദ്കർ നഗറിൽ നിന്നുള്ള മറ്റൊരു ബിഎസ്പി എംപിയായ റിതേഷ് പാണ്ഡെ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നിരുന്നത്. ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ എംപിയാണ് ബിഎസ്പിയിൽ നിന്നും ബിജെപിയിലേക്ക് എത്തുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, സംസ്ഥാന ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര സിങ് എന്നിവർ ചേർന്നാണ് ഈ മുൻ ബിഎസ്പി എംപിമാർക്ക് ബിജെപി അംഗത്വം നൽകിയത്.
Discussion about this post