പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. നാളെ രാവിലെ പാലക്കാട് എത്തുന്ന പ്രധാനമന്ത്രി എൻഡിഎ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റോഡ് ഷോ നടത്തും.
നാളെ രാവിലെ പത്ത് മണിയോടെ അദ്ദേഹം പാലക്കാട് മേഴ്‌സി കോളേജ് മൈതാനിയിലിറങ്ങും. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയാണ് റോഡ് ഷോ. ഇതിന് ശേഷം 11.30 ഓടെ അദ്ദേഹം കോയമ്പത്തൂരിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് വിവരം.












