ന്യൂഡൽഹി: 2022ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. ഈ മാസം അവസാനം അദ്ധേഹം ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി അടുത്ത ബന്ധം പുലർത്തുന്ന നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ യുക്രൈൻ പ്രതിനിധി സന്ദർശനത്തിന് വരുന്നത് ലോക രാജ്യങ്ങൾ ആകാംക്ഷയോടെയാണ് കാണുന്നത്.
എന്നാൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് സമാധാന ചർച്ചകൾക്കാണ് റഷ്യൻ ധന മന്ത്രി വരുന്നത്. ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുന്ന അദ്ദേഹത്തെ ഒരു ഉന്നതതല പ്രതിനിധി സംഘം അനുഗമിക്കും.
കുലേബയുടെ സന്ദർശനം ഇന്ത്യയോ ഉക്രെയ്നോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ച് 28 ന് അദ്ദേഹം ന്യൂഡൽഹിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ആളുകൾ പറഞ്ഞു








