മധുര: കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഈദ്ഗാ കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി. 15 കേസുകൾ ഏകീകരിച്ചു കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ എതിർത്തു കൊണ്ടുള്ള ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട പതിനഞ്ച് കേസുകൾ ഏകീകരിക്കാൻ 2024 ജനുവരി 11-നാണ് അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ചത്. അലഹബാദ് ഹൈക്കോടതിയിൽ വാദിക്കാൻ ഷാഹി ഈദ്ഗാ മസ്ജിദിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതായി ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിഷ്ണു ശങ്കർ പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ ഏകീകരണ ഉത്തരവിനെതിരെ ഈദ്ഗാ കമ്മിറ്റി ഇതിനകം അപേക്ഷ നൽകിയിട്ടുണ്ടെന്നും അതിനാൽ ആദ്യം ആ അപേക്ഷയിൽ തീർപ്പുണ്ടാക്കണമെന്നും അതിനുശേഷം നിങ്ങൾക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി .
Discussion about this post