വെജിറ്റേറിയൻ ഉപഭോക്താക്കൾക്കായി ‘പ്യുവർ വെജ് മോഡ്’ സേവന ആരംഭിച്ച് സൊമാറ്റോ. പുതിയ സേവനത്തിന് തുടക്കം കുറിച്ച കാര്യം സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയലാണ് അറിയിച്ചത്.വെജിറ്റേറിയൻസായ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച ഫീഡ്ബാക്കാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിയ്ക്കാൻ കാരണം.
കൂടാതെ 100 ശതമാനം വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്ന ഉപഭോക്താക്കൾക്കായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇന്ത്യയിൽ ”പ്യുവർ വെജ് ഫ്‌ലീറ്റ്” അവതരിപ്പിക്കുന്നുണ്ടെന്നും അറിയിച്ചു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സസ്യഭുക്കുകൾ ഉള്ളത് ഇന്ത്യയിലാണെന്നും അവരുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഫീച്ചറുകൾ ആരംഭിച്ചതെന്നും ഗോയൽ പറഞ്ഞു.
”ലോകത്തിൽ ഏറ്റവും കൂടുതൽ സസ്യഭുക്കുകൾ ഉള്ളത് ഇന്ത്യയിലാണ്, അവരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു ഫീഡ്ബാക്ക് അവരുടെ ഭക്ഷണം പാകം ചെയ്യുന്നതെങ്ങനെയെന്നും അവരുടെ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും അവർ വളരെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നതാണ്. അവരുടെ ഭക്ഷണ താത്പര്യങ്ങൾ പരിഗണിക്കുന്നതിന്, 100 ശതമാനം വെജിറ്റേറിയൻ ഭക്ഷണ മുൻഗണനയുള്ള ഉപഭോക്താക്കൾക്കായി ഞങ്ങൾ ഇന്ന് ”പ്യുവർ വെജ് മോഡ്” സഹിതം സൊമാറ്റോയിൽ ”പ്യുവർ വെജ് ഫ്‌ലീറ്റ്” അവതരിപ്പിക്കുകയാണ്,” സൊമാറ്റോ സിഇഒ പറഞ്ഞു.
പ്യുവർ വെജ് മോഡിൽ’ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ മാത്രമാണ് ഉൾപ്പെടുന്നതെന്ന് ഗോയൽ പറഞ്ഞു. ശുദ്ധമായ വെജിറ്റേറിയൻ റെസ്റ്റോറന്റുകളിൽ നിന്നായിരിക്കും ഉപഭോക്താക്കൾക്കാവശ്യമായ ഭക്ഷണങ്ങൾ വാങ്ങുകയെന്നും വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഡെലിവെറി ചെയ്യുന്ന ആളുകൾ നോൺ വെജ് റെസ്റ്റോറന്റുകളിൽ നിന്ന് ഡെലിവറി എടുക്കില്ലെന്നും ഗോയൽ വ്യക്തമാക്കി. വെജ് ഭക്ഷണം ഡെലിവെറി ചെയ്യുന്ന ആളുകൾക്ക് പച്ച നിറത്തിലുള്ള യൂണീഫോമും അല്ലാത്തവർക്ക് ചുവപ്പ് നിറത്തിലുള്ളതുമായിരിക്കും.
Discussion about this post