തിരുവനന്തപുരം: സിപിഎമ്മിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് സൂചന. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.
പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിൽ ഉൾപ്പെടെ രാജേന്ദ്രൻ പങ്കെടുത്തിരുന്നു. നേരത്തെയും ബിജെപിയിലേക്ക് ചേരുന്നത് സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അതിൽ രാജേന്ദ്രൻ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.
ദേവികുളത്ത് നിന്നുള്ള മുൻ എംഎൽഎയാണ് രാജേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ എ രാജയ്‌ക്കെതിരെ പ്രവർത്തിച്ചെന്ന് പറഞ്ഞാണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തില്ല.












