ന്യൂഡൽഹി : ഫിൻടെക് മേഖലയിൽ ഇപ്പോൾ വലിയ രീതിയിലുള്ള മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് അമേരിക്കൻ പേയ്മെന്റ് കാർഡ് സേവനദാതാക്കളായ വിസ ഇൻകോർപ്പറേഷൻ സിഇഒ റയാൻ മക്നേർനി. ഇന്ത്യയിലെ പ്രാദേശിക ഫിൻടെക് വ്യവസായത്തിലും ജനറേറ്റീവ് എഐ മേഖലയിലും വിസ ഇൻകോർപ്പറേഷൻ നിക്ഷേപം നടത്തുമെന്നും റയാൻ മക്നേർനി വ്യക്തമാക്കി.
ക്യുആർ കോഡ് പേയ്മെന്റുകളിലേക്ക് ഇന്ത്യൻ ഫിൻടെക്കുകൾ ആഗോള വ്യവസായ മേഖലയെ ആകർഷിക്കുകയാണെന്നും റയാൻ മക്നേർനി അഭിപ്രായപ്പെട്ടു. ഫിൻടെക്കിന്റെ ഇന്നവേറ്ററും പ്രധാന കയറ്റുമതി രാജ്യവുമായി ഇന്ന് ഇന്ത്യ മാറി. ഇന്ന് ഇന്ത്യയിൽ വളരെയേറെ നിക്ഷേപങ്ങൾക്ക് അവസരങ്ങൾ ഉണ്ട്. വിസ ഇൻ കോർപ്പറേഷനും ഇന്ത്യയിലെ മികച്ച അവസരങ്ങളിൽ സഹകരിക്കാൻ കാത്തിരിക്കുകയാണെന്നും റയാൻ മക്നേർനി വ്യക്തമാക്കി.
ഇന്ത്യയിൽ സാധ്യമായ എല്ലാ വഴികളിലും വിസ നെറ്റ്‌വർക്ക് ഉപയോഗിക്കണം എന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. നിരവധി വർഷങ്ങളായി വിസ ഇൻ കോർപ്പറേഷൻ ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പുതിയ ഒരു ഇന്റേണൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും അടുത്തിടെ വിസ അവതരിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ ഉപകരണം ആയി വിസ ഇൻ കോർപ്പറേഷനും ഇന്ത്യൻ ഫിൻടെക് മേഖലയും തമ്മിലുള്ള സഹകരണം മാറുമെന്നും റയാൻ മക്നേർനി സൂചിപ്പിച്ചു.
Discussion about this post