മലയാളത്തിന്റെ പ്രിയ നടിയാണ് അനുശ്രീ. നാട്ടിലെത്തിയാൽ തന്റെ താരപരിവേഷം പൂർണമായും അഴിച്ചുവക്കുന്ന താരം ഉത്സവങ്ങളിലും ക്ഷേത്ര പരിപാടികളിലും നിറസാന്നിധ്യമാണ്. ഇത്തരത്തിൽ പരിപാടികളിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ഇത്തരത്തിൽ തന്റെ നാട്ടിലെ ഉത്സവത്തിന് നിലത്തിരുന്ന് നാടകം കാണുന്ന അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കമുകുംചേരി ഉത്സവത്തിനിടെയുള്ള താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സുരേഷ് കുന്നംകോടാണ്.
ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കെല്ലാം താരം സജീവമാണ്. കള്ളനും ഭഗവതിയുമാണ് താരത്തിന്റെ ഒടുവിലിറങ്ങിയ ചിത്രം.
Discussion about this post