തൃശൂർ; കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി പ്രശസ്ത മോഹിനിയാട്ടം കലാകാരി നീനാ പ്രസാദ്. മോഹിനിയാട്ടത്തിലെ സൗന്ദര്യം നർത്തനത്തിന്റെ ഭംഗിയാണെന്ന് നർത്തകി നീനാ പ്രസാദ് പറഞ്ഞു. കലയുടെ ഭംഗി അനുവാചകനിലേക്ക് അതേപടി പകർത്താൻ കഴിയുന്നവരാണ് യഥാർത്ഥ കലാകാരന്മാർ. അവിടെ സൗന്ദര്യത്തിന്റെ അളവുകോൽ മറ്റൊന്നുമല്ലെന്നും നീനാ പ്രസാദ് പ്രതികരിച്ചു.
സോ കോൾഡ് സൗന്ദര്യത്തിന്റെ പരിധിക്ക് പുറത്തുനിൽക്കുന്നവർ. പക്ഷേ, അവരൊക്കെ വേദിയിലും അനുവാചകഹൃദയങ്ങളിലും നേടിയിട്ടുള്ള സ്ഥാനം എത്രയോ വലുതാണ്. അലമേർ വള്ളി, ബാലസരസ്വതി ഒക്കെ ഉദാഹരണങ്ങളാണ്. പുരുഷന്മാർ എന്നൊരു വേർതിരിവ് വേണ്ടല്ലോ. കല എല്ലാവർക്കുമുള്ളതല്ലേ. ഈ നർത്തകരൊക്കെ വേദിയിൽ നിൽക്കുമ്പോൾ കലയുടെ സൗന്ദര്യം അവരുടെ ഉടലിലൂടെ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. അതാണ് സൗന്ദര്യമെന്ന് അവർ കൂട്ടിച്ചേർത്തു.












Discussion about this post