Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഭിമാനം എന്റെ ഭാരതം; പുനരുപയോഗിക്കാവുന്ന റോക്കറ്റ് രണ്ടാം ഘട്ട പരീക്ഷണം വിജയകരം

by Brave India Desk
Mar 22, 2024, 08:23 am IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ഘട്ട ലാഡിംഗ് പരീക്ഷണം വിജയകരം. രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് രണ്ടാം ലാൻഡിങ്ങ് പരീക്ഷണം നടത്തിയത്.ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ താഴേക്കിട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.
സങ്കീർണമായ സാഹചര്യങ്ങളിൽ റോക്കറ്റിന്റെ റോബോട്ടിക് ലാൻഡിം?ഗ് കഴിവ് പരിശോധിക്കുന്നതിന്റെ ഭാ?ഗമാണ് ഇന്നത്തെ പരീക്ഷണത്തിന്റെ ലക്ഷ്യം.
ആർഎൽവി പരീക്ഷണ പേടകത്തിന് പുഷ്പക് എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. വിമാനത്തിന് സമാനമായ രീതിയിലാണ് പുഷ്പക് റോക്കറ്റിന്റെ ഘടന. 6.5 മീറ്റർ നീളവും 1.75 ടൺ ഭാരമുണ്ട് ഇതിന്.

കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങൾക്ക് ശേഷം രണ്ടാമതൊരു പരീക്ഷണത്തിന് പൂർണ സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ.

Stories you may like

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് ആർഎൽവി. രൂപകൽപന, ഡവലപ്െമന്റ്, മിഷൻ, സ്ട്രക്ചർ, ഏവിയോണിക്സ് തുടങ്ങിയ ഘടകങ്ങളെല്ലാം വിഎസ്എസ്സിയിലാണ് തയാറാക്കിയത്. ഇസ്റോയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളെല്ലാം പ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. എല്ലാ ഘടകങ്ങളും നിർമിച്ചതും ഇന്ത്യയിലെ സ്ഥാപനങ്ങളിലാണ്. വിമാനത്തിന്റെ മാതൃകയിൽ ചിറകുള്ള റോക്കറ്റ് സംവിധാനമാണ് ഇന്ത്യ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബൂസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ്‌പോലെ വിക്ഷേപിക്കാനും ബഹിരാകാശത്ത് ഉപഗ്രഹം കൃത്യസ്ഥലത്ത് എത്തിച്ച ശേഷം തിരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനും സാധിക്കും. വാഹനം വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാം.

ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചശേഷം തിരിച്ചിറക്കാൻ കഴിയുന്ന വാഹനം ഇന്ത്യയ്ക്കില്ല. ഇങ്ങനെ പുനരുപയോഗ വിക്ഷേപണ വാഹനങ്ങൾ രംഗത്തെത്തുന്നത് ഉപഗ്രഹവിക്ഷേപണത്തിന്റെ ചെലവ് കാര്യമായി കുറയ്ക്കും. നിലവിൽ 160 കോടി രൂപയാണ് വിക്ഷേപണ വാഹനത്തിന് ചെലവ് വരുന്നത്. വിക്ഷേപണത്തിന് ശേഷം ഇവ കടലിൽ വീഴുകയോ, അന്തരീക്ഷത്തിൽ വച്ച് കത്തിയമരുകയോ ചെയ്യും. എന്നാൽ, ആർഎൽവി-ടിഡി വരുന്നതോടെ, വാഹനം വീണ്ടുമുപയോഗിക്കാമെന്നതിനാൽ ഇന്ധന ചെലവ് മാത്രം നോക്കിയാൽ മതിയാകും. കൂടുതൽ ഉപഗഹ്രങ്ങൾ വിക്ഷേപിക്കാമെന്നതാണ് ഇതുകൊണ്ടുള്ള മറ്റൊരു നേട്ടം. വാഹനത്തിന്റെ ഭാരം ഒന്നര ടൺ ആണ്. പരീക്ഷണഘട്ടത്തിൽ 70 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷമാണ് വാഹനം തിരിച്ച് വരിക.

Tags: isroRLVlanding experiment of RLV vehicle 'Pushpak
Share1TweetSendShare

Latest stories from this section

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

Discussion about this post

Latest News

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies