ന്യൂഡൽഹി:ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. കെ കവിതയെയും കേജ്രവാളിനെയും ഒരുമിച്ചിരിത്തി ഇന്ന് ചോദ്യം ചെയ്യൽ തുടരും. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെയാണ് കെജ്രിവാളിന്റ നീക്കം.
അതേസമയം ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യമാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു അരവിന്ദ് കെജ്രിവാൾ ഹർജി നൽകിയിരുന്നത്.
ഇഡി അറസ്റ്റിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഉടൻ കേൾക്കേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഹർജി ബുധനാഴ്ചയാണ് കോടതി പരിഗണിക്കുക. ഇതിനിടെ ഇന്നലെ രാത്രി കേജ്രവാളിനെ ഭാര്യ സുനിത ഇഡി ഓഫിസിൽ സന്ദർശിച്ചിരുന്നു.
Discussion about this post