തൃശ്ശൂർ : തൃശ്ശൂർ മണ്ണുത്തിയിൽ തമിഴ്നാട് സ്വദേശിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണുത്തി കുറ്റമുക്കിന് സമീപത്തെ പാടത്താണ് തമിഴ്നാട് സ്വദേശിയെ കുത്തേറ്റ് മരിച്ചുകിടക്കുന്ന നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. ഇതുവഴി നടന്നു പോവുകയായിരുന്ന പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല വയറ്റിൽ ആഴത്തിലുള്ള മുറിവുകൾ പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ പാടത്ത് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മണ്ണുത്തി പോലീസ് അറിയിച്ചു.









Discussion about this post