എറണാകുളം : കൊച്ചിയിൽ വീടിനുള്ളിൽ ടിവി പൊട്ടിത്തെറിച്ച് അപകടം. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പറവൂർ സ്വദേശിയായ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ടിവി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.
അതേസമയം ഉത്തർപ്രദേശിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ നാല് കുട്ടികൾ മരിച്ചു. മാതാപിതാക്കൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.








