മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് അമ്മയുടെ ബന്ധുക്കള്‍. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഇന്നലെയാണ് ഫാരിസിന്‍റെ മകൾ ഷഹബത്ത് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.












