തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കിയതിന് പിന്നാലെയാണ് ഗവർണർ വീണ്ടും ഇടപെട്ടത്. സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വിസിയ്ക്ക് നിർദ്ദേശം നൽകി.
33 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ആണ് വി.സി പിൻവലിച്ചത്. ഇവർ ഒന്നാംവർഷ വിദ്യാർത്ഥികൾ ആണ്. ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെൻഷൻ പിൻവലിച്ചത്. പുതുതായി നിയമിതനായ വി.സി പി.സി ശശീന്ദ്രനാണ് സസ്‌പെൻഷൻ പിൻവലിച്ച് ഉത്തരവ് ഇറക്കിയത്.
ഇതിന് പിന്നാലെ വിമർശനവുമായി സിദ്ധാർത്ഥിന്റെ രക്ഷിതാക്കൾ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ഗവർണറുടെ നടപടി. അതേസമയം, സിദ്ധാർത്ഥിൻറെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടും നീതി ലഭിക്കുമോ എന്ന് സംശയം ഉണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധക്കാരുടെ വായ മൂടിക്കെട്ടാൻ ആയിരുന്നു സർക്കാർ ശ്രമിച്ചത്. ഇത്ര ആയിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല എന്നും മാതാപിതാക്കൾ പ്രതികരിച്ചു.













Discussion about this post