വയനാട് : വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ വന്നിട്ടുള്ളത് കാട്ടാന ആണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിയും ആനിരാജയും ടൂറിസ്റ്റ് വിസക്കാർ ആണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
“അഞ്ചുവർഷത്തിനിടെ ആറോ ഏഴോ തവണ മാത്രമാണ് രാഹുൽഗാന്ധി വയനാട്ടിൽ വന്നിട്ടുള്ളത്. അഞ്ചുവർഷംകൊണ്ട് വയനാട്ടിൽ രാഹുൽഗാന്ധി എന്താണ് ചെയ്തിട്ടുള്ളത്. ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണ് രാഹുൽ. പക്ഷേ തനിക്ക് വയനാട് വ്യക്തിപരമായി വളരെ ബന്ധമുള്ള മണ്ഡലമാണ്. ഇത്തവണ ബിജെപി ശക്തമായ മത്സരം ആയിരിക്കും വയനാട്ടിൽ കാഴ്ചവയ്ക്കുക” എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെയോ ആനി രാജയെയോ പോലെ ടൂറിസ്റ്റ് വിസയിൽ വന്നയാളല്ല താനെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. എനിക്ക് ഇവിടെ പെർമനന്റ് വിസയാണ് ഉള്ളത്. വയനാട് ജില്ലയിലെ യുവമോർച്ച പ്രസിഡണ്ട് ആയാണ് താൻ പൊതുജീവിതം ആരംഭിച്ചത്. രാഹുൽ ഗാന്ധിയുടെ വികസനവിരുദ്ധ രാഷ്ട്രീയത്തിനെതിരായി ഉജ്ജ്വലമായ ഒരു പോരാട്ടം കാഴ്ചവെക്കാൻ അവസരം തന്ന പ്രധാനമന്ത്രി മോദി അടക്കമുള്ളവരോട് നന്ദിയുണ്ട് എന്നും കെ സുരേന്ദ്രൻ അറിയിച്ചു.
Discussion about this post