കൊല്ലം: കണ്ണനല്ലൂരിൽ മിനി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി യുവാവ് മരിച്ചു. ചേരിക്കോണം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
കണ്ണനല്ലൂർ മൈതാനത്ത് ഉത്സവപരിപാടികൾ കാണാൻ എത്തിയതായിരുന്നു ശരത്. ഇതിനിടെ ക്ഷേത്ര മൈതാനത്തെ ഫുട്ബോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്നു. എന്നാൽ ഇത് മിനി ബസ് ഡ്രൈവർ ശ്രദ്ധിച്ചില്ല. നിർത്തിയിട്ട വാഹനം എടുക്കുന്നതിനിടെ ശരതിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
തലയിലൂടെയാണ് ബസിന്റെ ചക്രങ്ങൾ കയറി ഇറങ്ങിയത്. കരച്ചിൽ കേട്ട് ഉടനെ ബസ് നിർത്തി ഡ്രൈവർ നോക്കുകയായിരുന്നു. ഉടനെ ശരതിനെ അവിടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശരതിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post