ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്ക് പിരിച്ചതിന് പിന്നാലെ വീണ്ടും പണപ്പിരിവിന് ഇറങ്ങാൻ കഴിയില്ല എന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ. ജനങ്ങളിൽ നിന്നുള്ള പിരിവിന് പുറമെ നേതാക്കൾ വ്യക്തിപരമായും സംഭാവന നൽകണം എന്ന് ആവശ്യപ്പെട്ടതാണ് പല നേതാക്കളും പുറകോട്ടടിക്കാൻ കാരണം. കോൺഗ്രസ് ഒരു തരത്തിലും വിജയിക്കാൻ പോകുന്നില്ല എന്ന് ഭൂരിഭാഗം അഭിപ്രായ സർവേകളും പറയുന്ന സാഹചര്യത്തിൽ ചിലവാക്കിയ പണം എവിടുന്ന് തിരിച്ചു കിട്ടും എന്നാണ് പ്രാദേശിക നേതൃത്വങ്ങൾ ചോദിക്കുന്നത്.
അദായ നികുതി റിട്ടേണ്‍ നല്കുന്നതില് വീഴ്ച വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരിന്നു. ഇതിനെതിരെ കോൺഗ്രസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി സമ്പാദിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോൺഗ്രസ്സ് കൂപ്പുകുത്തിയത്. മോദി ഭരണം തുടരുമെന്ന പ്രചാരണം നിലനില്ക്കുമ്പോള് കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നവരുടെ എണ്ണം കുറഞ്ഞതും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇത്രയും ഭാരിച്ച ചെലവുകള്‍ക്ക് പണം കണ്ടെത്താനാവില്ല എന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
Discussion about this post