വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. മലപ്പുറം- വയനാട് അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. പരപ്പൻപാറ കോളനിവാസിയായ മിനിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ ഭർത്താവ് സുരേഷിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
വനത്തിൽ തേനെടുക്കാൻ പോയതായിരുന്നു ഇരുവരും. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് നിഗമനം. വൈകീട്ട് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ഇരുവരും നേരം വെളുത്തിട്ടും വീട്ടിലേക്ക് തിരികെ എത്താതിരിക്കുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു.
Discussion about this post