ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കർസേവ പ്രമുഖിനെ വെടിവച്ച് കൊലപ്പെടുത്തി. കർസേവ പ്രമുഖ് ബാബാ തർസേം സിംഗ് ആണ് കൊല്ലപ്പെട്ടത്. നാനക്മട്ട ഗുരുഗദ്വാരയിൽ ആയിരുന്നു നാടിനെ ഞെച്ചിട്ട സംഭവം ഉണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു കൊലപാതക വിവരം പുറത്തുവന്നത്. രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. മുഖംമൂടി ധരിച്ച് ഗുരുദ്വാരയിലേക്ക് അതിക്രമിച്ച് കടന്ന സംഘം അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു.
ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. അവിടെയുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് നേർക്ക് നിറയൊഴിച്ചതിന് പിന്നാലെ തന്നെ സംഭവ സ്ഥലത്ത് നിന്നും അക്രമികൾ കടന്നുകളഞ്ഞിരുന്നു. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിന് പുറമേ പ്രതികൾക്കായി വാഹന പരിശോധന തുടരുന്നുണ്ട്. ഉത്തരാഖണ്ഡ് പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post