ചെന്നൈ: തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകാര്യതയാണെന്ന് ബിജെപി അദ്ധ്യക്ഷനും കൊയമ്പത്തൂരിലെ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ. തമിഴ്നാട്ടിൽ പ്രധാനമന്ത്രി വൻ തരംഗം സൃഷ്ടിക്കും . ജനങ്ങൾ മോദിക്ക് വോട്ട് ചെയ്യുമെന്നത് ഉറപ്പുള്ള കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോയമ്പത്തൂരിൽ ബിജെപി 60 ശതമാനം വോട്ട് നേടും .ജൂൺ 4ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുപ്പോൾ ബിജെപി ഒരു പുതിയ യുഗത്തിനാണ് തുടക്കം കുറിക്കാൻ പോവുന്നത് എന്ന് അണ്ണാമലൈ വ്യക്തമാക്കി. ഈ പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി 400 ൽ അധികം സീറ്റുകൾ നേടുമെന്നും അണ്ണാമലൈ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുന്നാം തവണയും നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ . ഇൻഡി സഖ്യത്തിന് ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമേ അറിയുമെന്നും അണ്ണാമലൈ വിമർശിച്ചു. സഖ്യ സർക്കാർ രൂപികരിച്ചത് കൊണ്ട് പ്രയോജനമില്ല. കോൺഗ്രസിനെ രാജ്യത്തെ ജനങ്ങൾ കൈവിടുമെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. ഏകദേശം 97 കോടി വോട്ടർമാരാണ് പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോവുന്നത്.
Discussion about this post