ന്യൂഡൽഹി: വിദേശത്ത് നിന്നും പണം സ്വീകരിച്ചതിൽ ക്രമക്കേടുകളുണ്ടെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പങ്കാളി സുഹാൻ മുഖർജിയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
മഹുവ മൊയ്ത്രയ്‌ക്കെതിരെ ശ്രാവൺ കുമാർ യാദവ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെയാണ് സുഹാൻ മുഖർജിയുമായുള്ള ടിഎംസി നേതാവിന്റെ ബന്ധം വെളിപ്പെട്ടത്.
2019ൽ ൽ നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില്ലർവില്ലെ ഫിനാൻഷ്യൽ അഡ്വേഴ്‌സ് ലിമിറ്റഡിലെ ഓഹരികളെ കുറിച്ച് രേഖകൾ തെറ്റണെന്നായിരുന്നു പരാതി. മൊയ്ത്ര നൽകിയ രേഖകളും 2010 മുതൽ 2022 മുതലുള്ള വാർഷിക റിപ്പോർട്ടുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു കണ്ടെത്തൽ.










