എറണാകുളം: കൊച്ചി നഗരത്തിൽ കേബിളുകളിൽ കുരുങ്ങി സൈക്കിൾ യാത്രികന് പരിക്ക്. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് പരിക്കേറ്റത്. അപകടത്തിൽ ഹസന്റെ കൈവിരൽ അറ്റ് പോയി.
രാവിലെയോടെയായിരുന്നു അപകടം. വിദ്യാർത്ഥിയാണ് ഹസൻ. എറണാകുളം കറുകപ്പള്ളിയിൽ വച്ചായിരുന്നു ഹസൻ സഞ്ചരിച്ചിരുന്ന സൈക്കിൾ കേബിളുകളിൽ കുരുങ്ങിയത്. ഹാൻഡിലായിരുന്നു കുരുങ്ങിയത്. തുടർന്ന് താഴെ വീണു. ഇതിനിടെയാണ് കൈവിരൽ അറ്റ് പോയത്.
വീണ ഹസനെ അവിടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. അറ്റുപോയ കൈവിരൽ പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിചേർത്തിട്ടുണ്ട്.
Discussion about this post