ബെംഗളൂരു: സ്ത്രീകൾ അടുക്കളയിൽ ഇരുന്നാൽ മതിയെന്ന വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ബാഡ്മിന്റൺ താരവും ലണ്ടൻ ഒളിംപിക്‌സ് മെഡൽ ജേതാവുമായ സൈന നൈവാൾ.
അടുത്തിടെ, ദാവൻഗെരെ സൗത്തിലെ സിറ്റിംഗ് എംഎൽഎയായ ശിവശങ്കരപ്പ, ദാവൻഗരെയിലെ ബിജെപി സ്ഥാനാർത്ഥി ഗായത്രി സിദ്ധേശ്വരനെ അധിക്ഷേപിക്കുകയും “അവർക്ക് (സ്ത്രീകൾക്ക്) അടുക്കളയിൽ പാചകം ചെയ്യാൻ മാത്രമേ അറിയൂ” എന്ന് പറയുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കടുത്ത വിമർശനവുമായി സൈന നൈവാൾ രംഗത്തെത്തിയത്.
കോൺഗ്രസ് പറയുന്നത് ഒന്നും അവരുടെ നേതാക്കൾ പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ് എന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് ബാഡ്മിന്റണിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സൈന നേവാൾ രംഗത്തെത്തിയത്.
“സ്ത്രീ അടുക്കളയിൽ മാത്രം ഒതുങ്ങണം”- കർണാടകത്തിലെ കോൺഗ്രസിലെ ഒരു ഉന്നത നേതാവ് ഷാമനൂർ ശിവശങ്കരപ്പ ജി പറഞ്ഞത് ഇതാണ്. ദാവണഗരെയിലെ ബിജെപി സ്ഥാനാർത്ഥി ഗായത്രി സിദ്ധേശ്വര യോടാണ് ഈ അധിക്ഷേപ പരാമർശം അദ്ധേഹം നടത്തിയത്. സ്ത്രീയാണ് പൊരുതാൻ കഴിയും എന്ന മുദ്രാവാക്യം പറയുന്ന ഒരു പാർട്ടിയിൽ നിന്നാണ് ഇതുണ്ടാകുന്നത്. നെഹ്‌വാൾ പറഞ്ഞു.
കളിക്കളത്തിൽ ഭാരതത്തിന് വേണ്ടി ഞാൻ മെഡലുകൾ നേടുന്നതിന് പകരം ഞാൻ എന്ത് ചെയ്യണമായിരുന്നു എന്നാണ് ഇവർ പറയുന്നത് ? എല്ലാ പെൺകുട്ടികളും സ്ത്രീകളും അവർക്കിഷ്ടമുള്ള ഏത് മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിക്കണമെന്ന് സ്വപ്നം കാണുമ്പോഴാണ് കോൺഗ്രസ് ഇപ്പോഴും ഇത് പറയുന്നത്.
ഒരു വശത്ത് നമ്മൾ ബി ജെ പി യുടെ നേതൃത്വത്തിൽ നാരി ശക്തി കോ വന്ദൻ ചെയ്യുന്നു. നമ്മുടെ പ്രധാനമന്ത്രി മോദി സാറിൻ്റെ നേതൃത്വത്തിലും വനിതാ സംവരണ ബിൽ പാസാക്കുന്നു എന്നാൽ മറുവശത്ത്
കോൺഗ്രസിന്റെ നേതാക്കളായ സ്ത്രീവിരുദ്ധരായ ആളുകൾ നാരീശക്തിയെ അപമാനിക്കുന്നു. ഇത് ശരിക്കും വിഷമിപ്പിക്കുന്നു ”
സമൂഹ മാദ്ധ്യമമായ എക്‌സിൽ സൈന നെഹ്‌വാൾ പറഞ്ഞു
Discussion about this post