വയനാട്: മൂന്നാനക്കുഴിയിൽ കടുവ കിണറ്റിൽ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്ന് രാവിലെയാണ് വീട്ടുകാർ കടുവയെ കണ്ടെത്തിയത്.
രാവിലെ കിണറ്റിലെ മോട്ടോർ പ്രവർത്തിക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കിണറ്റിൽ കടുവയെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
അതേസമയം, പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.












