ലണ്ടൻ: രണ്ടാം ലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ ബ്ലെൻഹെയിം കൊട്ടാരത്തിൽ പ്രദർശനത്തിൽ വച്ച സ്വർണ ക്ലോസറ്റ് മോഷ്ടിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. വർഷങ്ങൾക്ക് ശേഷമാണ് വെല്ലിംഗ്ബറോയിൽ നിന്നുള്ള ജെയിംസ് ജിമ്മി ഷീൻ എന്ന 39കാരൻ കുറ്റം സമ്മതിച്ചത്. 18 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച ക്ലോസറ്റിന് 50 കോടിക്ക് മുകളിലാണ് വില.
വിൻസ്റ്റൺ ചർച്ചിലിന്റെ ബാല്യകാല വസതിയാണ് ബ്ലെൻഹെയിം കൊട്ടാരം. 2016ലാണ് ക്ലോസറ്റ് ഇവിെട പ്രദർശനത്തിന് വച്ചത്. 2019ലാണ് മാഷണം പോയത്. അതീവ സുരക്ഷയിലായിരുന്നു ക്ലോസറ്റ് പ്രദർശനത്തിന് വച്ചിരുന്നത്. ഇത് മറികടന്ന് എങ്ങനെയാണ് പ്രതി മോഷണം നടത്തിയതെന്ന് ഇപ്പോഴും അധികൃതർക്ക് വ്യക്തമായിട്ടില്ല.
ഇറ്റാലിയൻ ആർട്ടിസ്റ്റായ മൗരിസോ കാറ്റലന്റെ ‘വിക്ടറി ഈസ് നോട്ട് ആൻ ഓപ്ഷൻ’ എന്ന് പേരിട്ട പ്രദർശനത്തിന്റെ ഭാഗമായാണ് സ്വർണ ക്ലോസറ്റ് കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയത്. എന്നും അടച്ചുപൂട്ടി സൂക്ഷിക്കുന്ന കൊട്ടാരമാണ് െപാതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.











Discussion about this post